Friday, August 31, 2018

My E content

                          മധൃശിലായുഗം
പഠനനേട്ടങ്ങൾ:
വിവിധശിലായുഗ കാലഘട്ടങ്ങളിലെ മനുഷ്യ ജീവിതത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുന്നു
ആ മുഖം:
 പ്രാചീന ശിലായുഗത്തിന്റെയും നവീന ശിലായുഗത്തിന്റെയും ഇടയിലുള്ള കാലഘട്ടമാണ് മധJശിലായുഗം. മധ്യ ശിലായുഗ കാലഘട്ടത്തിൽ ഭക്ഷണം, ഉപകരണങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറാൻ തുടങ്ങി. അവർ നായയെ ഇണക്കി വളർത്തി. മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിച്ചു. വേട്ടക്ക് അമ്പും വില്ലും ഉപയോഗിച്ചു. ദൂരെയുള്ള മൃഗങ്ങളെയുo വേട്ടയാടാൻ സാധിച്ചു. അവർ വേട്ടക്ക് അമ്പും വില്ലും ഉപയോഗിച്ചു. യൂറോപ്പിലെയും പടിഞ്ഞാറൻ ഏഷJയിലെയും വിവിധ രാജ്യങ്ങളിൽ നിന്നും മധ്യ ശിലായുഗ കാലഘട്ടത്തിലെ ജനജീവിതത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ബാഗൊർ( രാജസ്ഥാൻ), ആദം ഗഡ്(മധ്യപ്രദേശ്), എന്നിവിടങ്ങളിൽ നിന്നും മധ്യ ശിലായുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൂക്ഷ്മവും മുനയുള്ളതുമായ ആയുധങ്ങളാണ് മധ്യ ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. പ്രാചീന ശിലായുഗ കാലഘട്ടത്തെ തുടർന്ന് ഇത്തരം  ആയുധങ്ങളാണ് ഉപയോഗിച്ചത്. ഈ കാലഘട്ടം മധ്യ ശിലായുഗം എന്നറിയപ്പെടുന്നു.മധ്യ ശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായി തത്ഫലമായി പല ജീവികൾക്കൂം വംശനാശം സംഭവിച്ചു. അത്തരത്തിൽ വംശനാശം സംഭവിച്ച ജീവിവർഗ്ഗത്തിന് ഉദാഹരണമാണ് മാമത്ത്. ഈ കാലഘട്ടത്തിൽ മനുഷ്യർ ഭക്ഷണത്തിന് പുതിയ ഉറവിടങ്ങൾ കണ്ടെത്തി.ഭക്ഷ്യയോഗ്യമായ പുല്ലു കൾ, ഡോൾഫിൻ, നീർനായ്, തിമിംഗലം, മത്സ്യങ്ങൾ തുടങ്ങിയവ അവർ ആഹാരമാക്കി.
മാമത്ത്


പതിനായിരം വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ആനകളുടെ കുടുoബത്തിൽപ്പെട്ട മാമത്തിനെ ശാസ്ത്രലോകം ക്ലോണിo ഗിലൂടെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്നു. സൈബീരിയയിൽ മഞ്ഞിനടിയിൽ നിന്ന് 2013-ൽ ലഭിച്ച മാമത്തിന്റെ ജീർണ്ണിക്കാത്ത ജഡം ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ ദൗത്യത്തിനൊരുങ്ങുന്നത്. ജഡത്തിൽ നിന്ന് ലഭിച്ച ദ്രാവകം രക്തമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ദേഹം മുഴുവൻ രോമവും വലിയ കൊമ്പുകളുമുള്ള മാമത്തിനെ പുന:സൃഷ്ടിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ .

മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ

https://youtu.be/YG6zQCtv3d8
സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങളാണിവ
പ്രാചീന ശിലായുഗത്തെ തുടർന്ന് ഇത്തരം ആയുധങ്ങളാണ് ഉപയോഗിച്ചത്.
ഈ ഉപകരണങ്ങൾ കമ്പിൽ കെട്ടി മ്യഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചു
മധ്യ ശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായി
വേട്ടക്ക് അമ്പും വില്ലും ഉപയോഗിച്ചു
ദൂരെയുള്ള മൃഗങ്ങളെയും വേട്ടയാടാൻസാധിച്ചു

ഉപസംഹാരം
പ്രാചീന ശിലായുഗത്തിന്റെയും നവീന ശിലായുഗത്തിന്റെയും ഇടയിലുള്ള കാലഘട്ടമാണ് മധ്യ ശിലായുഗം. ഉപകരണങ്ങളിലുണ്ടായ മാറ്റവും അത് മനുഷ്യന്റെ ജീവിതരീതിയിലുണ്ടാക്കിയ മാറ്റങ്ങളും തീവ്രമായ വേട്ടയാടൽ ജീവികളുടെ വംശനാശത്തിനിടയാക്കിയതും മധ്യ ശിലായുഗ കാലഘട്ടത്തിലാണ്. സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങളാണ് ഈ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് അതുകൊണ്ട് തന്നെ മധ്യ ശിലായുഗത്തെ സൂക്ഷ്മ ശിലായുഗം എന്നു വിളിക്കുന്നു. യൂറോപ്പിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ നിന്ന് മധ്യ ശിലായുഗ കാലഘട്ടത്തിലെ ജനജീവിതത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.